fatheroflove.in
Published Jun 24, 2021
Downloads 577

നിയമപരമായ ഭാഷയിൽ‌, പൂർണ്ണമായും പ്രകൃതിയുടെ ശക്തി മൂലം ഉണ്ടായതും യുക്തിസഹമായി തടയാൻ കഴിയാത്തതുമായ ഒരു ദുരന്തത്തെ ദൈവത്തിന്‍റെ പ്രവൃത്തിയായി പരാമര്‍ശിക്കുന്നു ഈ വാചകം പലപ്പോഴും ഇന്‍ഷുറന്‍സ് പോളിസികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് നമ്മുടെ ലോകത്ത് സംഭാവിക്കുന്ന കാര്യങ്ങള്‍ക്ക് ദൈവം ഉത്തരവാദിയാണെന്ന ആശയം എവിടെ നിന്ന് ലഭിച്ചു? ഭൂകമ്പങ്ങൾ, ചുഴലിക്കാറ്റുകൾ, വെള്ളപ്പൊക്കം, മറ്റ് പ്രകൃതി ദുരന്തങ്ങൾ എന്നിവ എപ്പോള്‍, എവിടെയെങ്കിലും സംഭവിക്കാൻ ദൈവം എന്തെങ്കിലും ചെയ്യുന്നുണ്ടോ? ലോകത്തെ തന്‍റെ ആഗ്രഹപ്രകാരം കൊണ്ടുവരാൻ പ്രകൃതിയെ ദൈവം കൈകാര്യം ചെയ്യുന്നുണ്ടോ?  എന്തുകൊണ്ടാണ് നമ്മുടെ ലോകത്ത് ദൈവം പ്രകൃതിദുരന്തത്തെയും, മനുഷ്യന്‍ നേരിടുന്ന കഷ്ടതയും തടയാൻ ദൈവം കൂടുതൽ ഒന്നും ചെയ്യാത്തത്?  അവസാനമായി, അക്രമത്തെക്കുറിച്ച് നാം ബൈബിളിൽ വായിക്കുന്നുണ്ടോ? ദൈവം അക്രമത്തിൽ ഏർപ്പെട്ടോ? ഈ ചോദ്യങ്ങൾക്ക് ബൈബിൾ ഉത്തരം നൽകുന്നു. നമ്മുടെ വിശ്വാസങ്ങള്‍ക്ക് വെല്ലുവിളി നേരിട്ടാലും ദൈവം പറയുന്നത് അനുസരിക്കാന്‍ നാം തയ്യാറായിരിക്കണം. ഈ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നതുപോലെ ദൈവത്തിന്‍റെ സ്വഭാവത്തെ ബൈബിളില്‍ നിന്നും പരിശോധിക്കാം. ബൈബിളില്‍ ദൈവത്തിന്‍റെ പ്രവര്‍ത്തികള്‍ എന്തൊക്കെയാണ്? 

ദൈവത്തിന്‍റെ നിയമങ്ങള്‍ നാം പിന്തുടരുമ്പോൾ ദൈവം നമ്മെ സ്നേഹിക്കുന്നുവെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കും. ദൈവത്തിന്‍റെ നിയമങ്ങൾ നാം ലംഘിച്ചാല്‍ ആ നിയമം കൊണ്ടുത്തന്നെ ന്യായം വിധിക്കുകയും, ശിക്ഷിക്കുകയും ചെയ്യുന്നു. ഈ പഠനത്തിന്‍റെ ഉദ്ദേശ്യം ദൈവം ഒരിക്കലും ഒരു നാശകാരിയായി പ്രവർത്തിച്ചിട്ടില്ലായെന്നും, ഒരു സ്രഷ്ടാവ്, പരിപാലകൻ, രക്ഷകൻ എന്നീ നിലകളിൽ മാത്രം പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്ന്‍ ബൈബിളിൽ നിന്ന് കാണിക്കുക മാത്രമാണ്.

 

“ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു” (യാക്കോബ് 3:17).